UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് പിന്തുണയുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജ്

1991 മുതല്‍ 2006 വരെ ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്നു ശോഭന ജോര്‍ജ്. 2006ല്‍ പിസി വിഷ്ണുനാഥിന് വേണ്ട് ശോഭനയെ കോണ്‍ഗ്രസ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പിസി വിഷ്ണുനാഥിനെതിരെ ഇവിടെ മത്സരിച്ച് 3000 വോട്ട് നേടുകയും ചെയ്തു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് പിന്തുണയുമായി മണ്ഡലത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ് പങ്കെടുക്കും.

1991 മുതല്‍ 2006 വരെ ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്നു ശോഭന ജോര്‍ജ്. 2006ല്‍ പിസി വിഷ്ണുനാഥിന് വേണ്ട് ശോഭനയെ കോണ്‍ഗ്രസ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പിസി വിഷ്ണുനാഥിനെതിരെ ഇവിടെ മത്സരിച്ച് 3000 വോട്ട് നേടുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ഡി വിജയകുമാറും ബിജെപി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച അഡ്വ പിഎസ് ശ്രീധരന്‍ പിള്ളയുമാണ് ഇത്തവണ രംഗത്ത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍