UPDATES

ന്യൂസ് അപ്ഡേറ്റ്സ്

16 വര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്തത് 26,339 കര്‍ഷകര്‍

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 15ന്റെ ഇടയില്‍ 580 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു

സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 2001 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ ആത്മഹത്യ ചെയ്തത് 26,339 കര്‍ഷകരാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

ഉല്‍പാദനത്തിലെ കുറവും കൃഷിക്കായുള്ള ചെലവുകളിലെ വര്‍ധനയും താങ്ങാനാവാത്തതാണ് കര്‍ഷക ആത്മഹത്യക്ക് കാരണമാവുന്നതെന്ന് റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമ സഭയില്‍ പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 15ന്റെ ഇടയില്‍ 580 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍