UPDATES

ട്രെന്‍ഡിങ്ങ്

നിരവ് മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിന് പണം സമാഹരിച്ചയാള്‍: ശിവസേന

ബിജെപിയുടെ ഒത്താശയോടെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ കൊള്ള നടന്നത് എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ കൊള്ളയുടെ പങ്ക് മുതല്‍ ബിജെപി ഓഫീസില്‍ എത്തിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നിരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കണമെന്ന് ബിജെപിക്ക് നേരെ മുന്‍ സഖ്യകക്ഷിയായ ശിവസേനയുടെ പരിഹാസം. രാജ്യത്തെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ബിജെപിയെ പരിഹാസത്തിന്റെ കൂരമ്പുരകളുമായി ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്ന് നിരവ് മോദി ഫോട്ടോയെടുത്തിരുന്നു. ഈ ഫോട്ടോയടക്കം വച്ചാണ് മുഖപ്രസംഗം. ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം എങ്ങനെ നിരവ് മോദി കയറിപ്പറ്റി എന്ന് ബിജെപി വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

അഴിമതി തുടച്ചുനീക്കുമെന്ന മോദിയുടെ അവകാശവാദത്തെ വലിച്ചുകീറുന്നതാണ് പിഎന്‍ബി വായ്പ തട്ടിപ്പ്. ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയ നിരവ് മോദിയാണ് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രിക്കൊപ്പം ദാവോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. നിരവ് മോദി ബിജെപിയുമായി അടുപ്പമുള്ള വ്യക്തിയാണ് എന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് വേണ്ടി ഫണ്ട് പിരിക്കാന്‍ ഇറങ്ങിയവരില്‍ പ്രധാനിയാണ് നീരവ് എന്നും ശിവസേന ആരോപിക്കുന്നു. അയാള്‍ ബിജെപിയുടെ പങ്കാളിയാണ്. ബിജെപിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനും പ്രചാരണം കൊഴുപ്പിക്കാനും പണമൊഴുക്കാന്‍ ഇത്തരത്തില്‍ നിരവധി നിരവ് മോദിമാരുണ്ട്. ഛഗന്‍ ഭുജ്ബലിനേയും ലാലു പ്രസാദ് യാദവിനേയും പോലുള്ള രാഷ്ട്രീയ നേതാക്കള്‍ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ പോവുകയും ചെയ്യുമ്പോള്‍ വിജയ് മല്യയേയും നിരവ് മോദിയേയും പോലുള്ളവര്‍ അനായാസമായി തട്ടിപ്പ് നടത്തി രാജ്യം വിടുകയാണെന്ന് സാംന മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

അയാള്‍ ബിജെപിയുടെ പങ്കാളിയാണ്. ബിജെപിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനും പ്രചാരണം കൊഴുപ്പിക്കാനും പണമൊഴുക്കാന്‍ ഇത്തരത്തില്‍ നിരവധി നിരവ് മോദിമാരുണ്ട്. ഛഗന്‍ ഭുജ്ബലിനേയും ലാലു പ്രസാദ് യാദവിനേയും പോലുള്ള രാഷ്ട്രീയ നേതാക്കള്‍ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ പോവുകയും ചെയ്യുമ്പോള്‍ വിജയ് മല്യയേയും നിരവ് മോദിയേയും പോലുള്ളവര്‍ അനായാസമായി തട്ടിപ്പ് നടത്തി രാജ്യം വിടുകയാണെന്ന് സാംന മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. താരതമ്യേന ചെറിയ തുകയുടെ വായ്പ പോലും
തിരിച്ചടക്കാന്‍ കഴിയാതെ, കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ ലക്ഷക്കണക്കിന് കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിടുകയാണ്. കോടികള്‍ ചിലവഴിച്ചുള്ള പരസ്യ പ്രചാരണങ്ങളുടെ പുറത്താണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ശിവസേന പത്രം കുറ്റപ്പെടുത്തുന്നു.

ബിജെപിയുടെ ഒത്താശയോടെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ കൊള്ള നടന്നത് എന്ന് തങ്ങള്‍ പറയുന്നില്ല. എന്നാല്‍ കൊള്ളയുടെ പങ്ക് മുതല്‍ ബിജെപി ഓഫീസില്‍ എത്തിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണെന്ന് പറയുന്ന ബിജെപി, നിരവിന്റെ ആധാര്‍, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ. സാധാരണക്കാര്‍ക്ക് ചികിത്സ കിട്ടണമെങ്കില്‍ പോലും ആധാര്‍ ആവശ്യപ്പെടുന്ന കാലത്ത് നിരവ് മോദിയെ പോലുള്ളവര്‍ ആധാര്‍ പോലുമില്ലാതെ കോടികള്‍ തട്ടിക്കൊണ്ടുപോവുകയാണ് എന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍