UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എക്‌സിറ്റ് പോളുകള്‍ വെറും നേരമ്പോക്ക്; നിങ്ങള്‍ വിശ്രമിക്കൂ, അവധി ആഘോഷിക്കൂ: സിദ്ധരാമയ്യ

നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചുകടക്കാന്‍ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിന് സമാനമാണ് എക്‌സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു. എക്‌സിറ്റ് പോളുകളെച്ചൊല്ലി ആശങ്കപ്പെടുന്നതിനു പകരം വിശ്രമിക്കൂ – സിദ്ധരാമയ്യ പറഞ്ഞു.

ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ മാധ്യമങ്ങളും ഏജന്‍സികളും പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൊതുവായി നല്‍കിയ സൂചന കര്‍ണാടകയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭ നിലവില്‍ വരുമെന്നാണ്. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തേക്കുള്ള വെറും ‘വിനോദം’ മാത്രമാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ഇതേക്കുറിച്ച് ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചുകടക്കാന്‍ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിന് സമാനമാണ് എക്‌സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു. എക്‌സിറ്റ് പോളുകളെച്ചൊല്ലി ആശങ്കപ്പെടുന്നതിനു പകരം വിശ്രമിക്കൂ – സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

പ്രധാന എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം നല്‍കുന്നത്. അതില്‍ തന്നെ, ബിജെപിക്ക് രണ്ടിലും കോണ്‍ഗ്രസിന് ഒന്നിലും മാത്രമാണ് കേവല ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇരുകക്ഷികള്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നും 21- 43 സീറ്റുകള്‍ നേടുമെന്ന് കരുതുന്ന ജനതാദളി(എസ്)ന്റെ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ അഭിപ്രായ സര്‍വേകളും ഇതേ സാധ്യതയാണ് പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

എക്‌സിറ്റ് പോളില്‍ ബിജെപിക്ക് പ്രവചിച്ചിരിക്കുന്ന പരമാവധി സീറ്റ് 120 ആണ്- ഇന്ത്യ ന്യൂസ് – ടുഡേയ്‌സ് ചാണക്യ സര്‍വേയില്‍. 11 സീറ്റ് വരെ കൂടാനോ കുറയാനോ ഉള്ള സാധ്യതയും അവര്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് പരമാവധി പ്രവചിച്ചിരിക്കുന്ന സീറ്റ് 118 ആണ്- ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍; ഇതേ ഏജന്‍സിയുമായി സഹകരിച്ചായിരുന്നു കന്നഡ ചാനലായ സുവര്‍ണയുടെ എക്‌സിറ്റ് പോളും. ബിജെപിക്ക് ഏറ്റവും കുറച്ച് സീറ്റ് പ്രവചിക്കുന്നതും ഇവരാണ്- 79. കോണ്‍ഗ്രസിന് ഏറ്റവും കുറച്ച് സീറ്റ് പ്രവചിക്കുന്നത് ന്യൂസ് നേഷന്‍ ആണ്- 71. ജനത ദളിന് വിവിധ ഏജന്‍സികള്‍ പറയുന്നത് 21 മുതല്‍ 43 വരെ സീറ്റുകള്‍.

“ദലിതനെ മുഖ്യമന്ത്രിയാക്കിയാല്‍ ഞാന്‍ വഴി മാറാം”; ജെഡിഎസിന്റെ പിന്തുണക്കായി സിദ്ധരാമയ്യയുടെ പുതിയ തന്ത്രം?

കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെങ്കില്‍ ഉത്തരവാദി കോണ്‍ഗ്രസ് മാത്രം; ഞങ്ങള്‍ ബിജെപിയുടെ പിന്നാലെ പോകില്ല: ജെഡിഎസ്

17ന് തന്റെ സത്യപ്രതിജ്ഞയെന്ന് വോട്ടെടുപ്പ് തീരുന്നതിന് മുമ്പേ യെദിയൂരപ്പ; മാനസികനില ശരിയല്ലെന്ന് സിദ്ധരാമയ്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍