UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ പൊലീസ് കസ്റ്റഡി കൊലപാതകം: എസ്ഐ ദീപക് അറസ്റ്റില്‍

എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് എസ്‌ഐ ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയിലിരിക്കെ വരാപ്പുഴ സ്വദേശി ശ്രീജിത് കൊല്ലപ്പെട്ട കേസില്‍ വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപക്കിനെ അറസ്റ്റ് ചെയ്തു. എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് എസ്‌ഐ ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ നാലാം പ്രതിയാണ് എസ്‌ഐ ദീപക്. ആദ്യ മൂന്ന് പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മര്‍ദ്ദനമേറ്റ് അവശനായ ശ്രീജിത്തിന് സ്റ്റേഷനില്‍ വച്ച് വെള്ളം പോലും നല്‍കാന്‍ എസ്‌ഐ അനുവദിച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു. സംഭവദിവസം അവധിയിലായിരുന്ന എസ്‌ഐ പുലര്‍ച്ചെ ഒരുമണിയോടെ സ്‌റ്റേഷനിലെത്തിയതായും ശ്രീജിത്തിന്റെ മരണത്തില്‍ എസ്‌ഐയ്ക്ക പങ്കുള്ളതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടും എസ്‌ഐയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരത്തിനിറങ്ങുമെന്ന ശ്രീജിത്തിന്റെ അമ്മ ശ്യാമള നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്‍റെ മരണത്തില്‍ സിഐ ക്രിസ്പിന്‍ സാമിനും എസ്‌ഐ ദീപക്കിനും ഗുരുതരപവീഴ്ച സംഭവിച്ചെന്ന് ഐജി എസ്.ശ്രീജിത് റിപ്പോര്‍ട്ട നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍