UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരി തന്നെ ജനറല്‍ സെക്രട്ടറി; കെ രാധാകൃഷ്ണനും എംവി ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയില്‍, വിഎസ് ക്ഷണിതാവായി തുടരും

പുതിയ കേന്ദ്ര കമ്മിറ്റിയില്‍ 10 പുതുമുഖങ്ങളാണ് ഉള്ളത് എന്നാണ് സൂചന. ഇതില്‍ കേരളത്തില്‍ നിന്ന് രണ്ട് പേരാണ് ഉള്ളത് – കെ രാധാകൃഷ്‌ണനും എംവി ഗോവിന്ദനും. വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടരും.

സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഹൈദരാബാദില്‍ നടക്കുന്ന 22ആം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത പുതിയ കേന്ദ്ര കമ്മിറ്റിയില്‍ 10 പുതുമുഖങ്ങളാണ് ഉള്ളത് എന്നാണ് സൂചന. ഇതില്‍ കേരളത്തില്‍ നിന്ന് രണ്ട് പേരാണ് ഉള്ളത് – കെ രാധാകൃഷ്‌ണനും എംവി ഗോവിന്ദനും. വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടരും. പ്രായാധിക്യം മൂലം പികെ ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

കേന്ദ്ര കമ്മിറ്റിയുടെ അംഗബലം 95 ആക്കി ഉയര്‍ത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പിലേക്ക് നീങ്ങിയേക്കും എന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് ഒഴിവായിരിക്കുകയാണ്. അതേസമയം പൊളിറ്റ് ബ്യൂറോ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍