UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ കേസ്: ബംഗ്ലൂരു കോടതിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധിയുണ്ടാകുമോ? ഇന്നറിയാം

ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒന്നരക്കോടി രൂപ തട്ടിയെന്നാണ് കേസ്. ഈ കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.

400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരു സിവില്‍ സിറ്റി കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക.

വ്യവസായിയായ എം.കെ.കുരുവിളയാണ് പരാതി നല്‍കിയിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒന്നരക്കോടി രൂപ തട്ടിയെന്നാണ് കേസ്. ഈ കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.

എന്നാല്‍ പിഴ അടയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെ ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിക്കുകയും, തന്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്നും കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍