UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്; നിയമോപദേശം തേടാന്‍ സര്‍ക്കാര്‍

റിപ്പോര്‍ട്ട് മന്ത്രിസഭയില്‍വച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും

സോളാര്‍ അഴിമതിയന്വേഷിച്ച റിട്ടയേര്‍ഡ് ജസ്റ്റീസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനുമേല്‍ നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും നിയമോപദേശം കിട്ടിക്കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.
നാല് വാള്യങ്ങളിലായി 1073 പേജുകളുള്ള റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമോപദേശം തേടാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് അറിയിച്ചത്.

സെപ്തംബര്‍ 26 ന് ആയിരുന്നു ജ. ശിവരാജന്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിന് വീഴ്ച പറ്റിയാതായി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് ചില സൂചനകള്‍ പുറത്തുവന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍