UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സോണിയാഗാന്ധി വിരമിച്ചു; രാഷ്ട്രീയത്തില്‍ തുടര്‍ന്നും സജീവമാകും

1998 ലാണ് സോണിയ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷയായി ചുമതലേയറ്റത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും നീണ്ട കാല അദ്ധ്യക്ഷ എന്ന പദവി  സോണിയക്ക് സ്വന്തം

രാഹുല്‍ ഗാന്ധി അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) അദ്ധ്യക്ഷനായി പദവിയേറ്റെടുക്കാനിരിക്കെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. സോണിയ ഗാന്ധി അദ്ധ്യക്ഷസ്ഥാനത്ത് നിന്നും വിരമിച്ചു.

എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നില്ലെന്ന് പാര്‍ട്ടി വക്താവ് റണ്‍ദീബ് സിങ് സുര്‍ജ്ജെവാല ടിറ്റ്വറില്‍ കുറിച്ചത് ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ ഇഷ്ടപ്പെട്ടേക്കില്ല ഈ രാഹുല്‍ ഗാന്ധിയെ

1998 ലാണ് സോണിയ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷയായി ചുമതലേയറ്റത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും നീണ്ട കാല അദ്ധ്യക്ഷ എന്ന പദവി  സോണിയക്ക് സ്വന്തം.  അടുത്ത ദിവസം രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുമെന്നാണ് വാര്‍ത്ത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍