UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് വില 49,900 രൂപ, ചികിത്സാ ചിലവും വിവാദത്തില്‍

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ലെന്‍സ് ഇത്രയും വിലയുടെത് വാങ്ങിയതെന്നും സ്പീക്കര്‍ പറയുന്നു.

ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് പിന്നാലെ നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണടയും ചികിത്സാ ചിലവും വിവാദത്തില്‍. കണ്ണട വാങ്ങുന്നതിനായി സ്പീക്കര്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പട്ടിയിരിക്കുന്നത് 49,900 രൂപ. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  മെഡിക്കല്‍ റീഇംബെഴ്സ്മെന്‍റ് ഇനത്തില്‍ 425594 രൂപയാണ് സ്പീക്കര്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ലെന്‍സ് ഇത്രയും വിലയുടെത് വാങ്ങിയതെന്നും സ്പീക്കര്‍ പറയുന്നു. കെകെ ശൈലജയുടെ കണ്ണടയ്ക്ക് 28,000ലധികം രൂപ ചിലവായത് വലിയ വിവാദമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍