UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ടേബിള്‍ ടെന്നീസിന് പിന്നാലെ പുരുഷ ടേബിള്‍ ടെന്നീസിലും ഇന്ത്യക്ക് സ്വര്‍ണം

പുരുഷ ടേബിള്‍ ടെന്നീസിലും സ്വര്‍ണം നേടിയതോടെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇതുവരെ ഒമ്പത് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് – ടീം ഇനങ്ങളില്‍ രണ്ടും വ്യക്തിഗത ഇനങ്ങളില്‍ ഏഴും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടേബിള്‍ ടെന്നീസിന് പിന്നാലെ പുരുഷ ടേബിള്‍ ടെന്നീസിലും ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ നൈജീരിയയെ 3-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഓപ്പണിംഗ് മാച്ചില്‍ ഇന്ത്യയുടെ അചാന്ത ശരത് കമല്‍, നൈജീരിയയുടെ ബോഡെ അബിയോഡുനെ പരാജയപ്പെടുത്തിയത് 4-11, 11-5, 11-4, 11-9 എന്ന സ്‌കോറിനാണ്.

അടുത്ത റൗണ്ടില്‍ നൈജീരിയയുടെ സീഗന്‍ ടോറിയോളയെ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ തോല്‍പ്പിച്ചു – 10-12, 11-3, 11-3, 11-4 എന്ന സ്‌കോറിന്. മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായ് നൈജീരിയയുടെ ഒലജിഡെ ഒമടായോവിനെ 11-8, 11-5, 11-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പുരുഷ ടേബിള്‍ ടെന്നീസിലും സ്വര്‍ണം നേടിയതോടെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇതുവരെ ഒമ്പത് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് – ടീം ഇനങ്ങളില്‍ രണ്ടും വ്യക്തിഗത ഇനങ്ങളില്‍ ഏഴും. നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആകെ 18 മെഡലുകള്‍. മെഡല്‍ പട്ടികയില്‍ നിലവില്‍ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിലും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍