UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിറിഞ്ചും സൂചിയും കണ്ടെത്തി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

വൈറ്റമിന്‍ കുത്തിവയ്പ്പാണ് എടുത്തതെന്നാണ് ഇരുവരുടെയും വാദം. എന്നാലിത് ആന്റി ഡോപിങ് അതോറിറ്റി (ഉത്തേജക മരുന്ന് വിരുദ്ധ അതോറിറ്റി) തള്ളിക്കളഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. ബാഗില്‍ നിന്ന് സിറിഞ്ചും മുറിക്ക് പുറത്ത് നിന്ന് സൂചിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മലയാളി താരങ്ങളായ കെടി ഇര്‍ഫാനേയും (നടത്തം) രാകേഷ് ബാബുവിനേയും (ട്രിപ്പിള്‍ ജംപ്) ആണ് പുറത്താക്കിയത്. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഇവരുടെ രക്ത സാംപിള്‍ പരിശോധിച്ചെങ്കിലും ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്താനായില്ല.

വൈറ്റമിന്‍ കുത്തിവയ്പ്പാണ് എടുത്തതെന്നാണ് ഇരുവരുടെയും വാദം. എന്നാലിത് ആന്റി ഡോപിങ് അതോറിറ്റി (ഉത്തേജക മരുന്ന് വിരുദ്ധ അതോറിറ്റി) തള്ളിക്കളഞ്ഞു. നാളെ നടക്കാനിരുന്ന ട്രിപ്പിള്‍ ജംപ് ഫൈനല്‍ മത്സരത്തിന് രാകേഷ് യോഗ്യത നേടിയിരുന്നു. ഇര്‍ഫാന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇരുവര്‍ക്കുമെതിരെ അച്ചടക്കനടപടി എടുക്കുമെന്ന് ഇന്ത്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷനും അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍