UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയം; മാനേജ്മെന്റുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തുകളിച്ചു: ചെന്നിത്തല: ചെന്നിത്തല

സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തി. സുപ്രീം കോടതി വിധി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉടനെ ഹരജി സമര്‍പ്പിക്കണം

സാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സാശ്രയ കോളേജ് മാനേജ്‌മെന്റ്ുകള്‍ക്ക് കൊളളയടിക്കാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. വിഷയത്തില്‍ വന്‍ ഗൂഡാലോചന നടന്നതായും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറും മാനേജ്‌മെന്റും തമ്മിലുളള ഈ കൂട്ടുകച്ചവടം സാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം മേഖലയില്‍ വലിയ ദുരന്തമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി പുനപരിശോധന നടത്തണമെന്നാവശ്യപെട്ട് സര്‍ക്കാര്‍ ഹരജി സമര്‍പ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍