UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാകമ്മീഷന്റെ ഇടപെടല്‍; ഡെപ്യൂട്ടി കലക്ടറോട്‌ എംഎല്‍എ മാപ്പ് ചോദിച്ചു

എത്ര പ്രകോപനം ഉണ്ടായാലും ഉപയോഗിക്കേണ്ട വാക്കുകളല്ല എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മീഷന്‍

അപമര്യാദയായി പെരുമാറിയതിന് ഡെപ്യൂട്ടി കലക്ടറോട്‌ മാപ്പ് ചോദിച്ച് സികെ ഹരീന്ദ്രന്‍ എംഎല്‍എ. സ്വാകാര്യമാധ്യമത്തിലാണ് എംഎല്‍എ തന്റെ ക്ഷമാപണം പരസ്യമായി അറിയിച്ചത്. ഡെപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍ നിന്നു രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും എംഎല്‍എ വിശദീകരിച്ചു. ഉപയോഗിച്ച വാക്കുകള്‍ മോശമാണെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കലക്ട്ര്‍ വിളിച്ച യോഗത്തില്‍ താന്‍ പങ്കെടുത്ത് സംസാരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഡെപ്യൂട്ടി കലക്ട്‌റെ എടി, വാടി എന്നുവിളിച്ചതില്‍ സംസ്ഥാന വനിതാകമ്മീഷന്‍ എംസി ജോസഫൈന്‍ എംഎല്‍എ ഹരീന്ദ്രനെ ഫോണില്‍ വിളിച്ചു അതൃപ്തി അറിയിച്ചിരുന്നു. ഡെപ്യുട്ടി കലക്ടറെയും കമ്മീഷന്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. പ്രകോപിതരായി നിന്ന ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുന്നതായിരുന്നു കലക്ടറുടെ നിലപാടെന്നായിരുന്ന എം.എല്‍.എ ആദ്യം വിശദീകരിച്ചത്.

ഈ സാഹചര്യത്തില്‍ രംഗം ശാന്തമാക്കുന്നതിന് വേണ്ടിയാണ് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നതെന്നും എംഎല്‍എ ഇന്ന് രാവിലെ കമ്മീഷനോട് വ്യക്തമാക്കിയതായും വാര്‍ത്തയുണ്ട്. എന്നാല്‍ എത്ര പ്രകോപനം ഉണ്ടായാലും ഉപയോഗിക്കേണ്ട വാക്കുകളല്ല എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മീഷന്‍ മറുപടി നല്‍കി. എം.എല്‍.എ നിലപാട് തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ജോസഫൈന്‍ മുന്നറിയിപ്പു നല്‍കി. ഇതെതുടര്‍ന്നാണ് ഹരീന്ദ്രന്‍ മാപ്പ് പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍