UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി; 10 ലക്ഷം രൂപ ധനസഹായം

കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കാനും യോഗം തീരുമാനിച്ചു.

എറണാകുളം വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കാനും യോഗം തീരുമാനിച്ചു. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പറവൂര്‍ സിഐ ആയ ക്രിസ്പിന്‍ സാമിനെ കേസില്‍ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ സാം. അന്യായമായി തടങ്കലില്‍ വയ്ക്കുക, തെളിവ് നശിപ്പിക്കുക, രേഖകളില്‍ തിരിമറി നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട വാരാപ്പുഴ ദേവസ്വംപാടംകരയില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തുലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ തുക മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് 3 തസ്തികയില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു.

മറ്റ് മന്ത്രിസഭ തീരുമാനങ്ങള്‍:

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ജീവനക്കാര്‍ക്ക് 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്പ്‌മെന്റിലെ ജീവനക്കാര്‍ക്ക് 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കും.

മേലാറ്റൂര്‍ ആര്‍.എം.ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം വിരമിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രൊഫസര്‍ കേശവന്‍ വെളുത്താട്ടിനെ പുനര്‍നിയമന വ്യവസ്ഥയില്‍ മുസിരിസ് പ്രൊജക്ട് ലിമിറ്റഡില്‍ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍