UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിസാസ്റ്റര്‍ ഡ്രില്‍ ദുരന്തമായി: സണ്‍ഷേഡില്‍ തലയിടിച്ച് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു (വീഡിയോ)

താഴേയ്ക്ക് ചാടാന്‍ മടിച്ചുനിന്ന പെണ്‍കുട്ടിയെ ട്രെയ്‌നര്‍ തള്ളുന്നതായി വീഡിയോയില്‍ കാണാം. താഴെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ലോഗേശ്വരിയെ പിടിക്കാനായി വലയുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എന്‍ഡിഎംഎഐ (നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) സംഘടിപ്പിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് ഡിസാസ്റ്റര്‍ ഡ്രില്‍ അക്ഷരാര്‍ത്ഥത്തില്‍ ദുരന്തമായി മാറി. നരസിപുരത്തെ കോവൈ കലൈമഗള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് സംഭവം. ട്രെയ്‌നര്‍ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ഉന്തിയ വിദ്യാര്‍ത്ഥിനി സണ്‍ ഷേഡില്‍ തലയിടിച്ച് മരിച്ചു. 19കാരിയായ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി എന്‍ ലോഗേശ്വരിയാണ് ദാരുണ അന്ത്യത്തിന് ഇരയായത്. മതിയായ മുന്നൊരുക്കമില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ട്രെയ്‌നറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെയ്‌നര്‍ ആര്‍ അറുമുഖത്തിന് ഇതിനുള്ള യോഗ്യതയുണ്ടോ എന്നത് പൊലീസ് പരിശോധിച്ചുവരുകയാണ്.

താഴേയ്ക്ക് ചാടാന്‍ മടിച്ചുനിന്ന പെണ്‍കുട്ടിയെ ട്രെയ്‌നര്‍ തള്ളുന്നതായി വീഡിയോയില്‍ കാണാം. താഴെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ലോഗേശ്വരിയെ പിടിക്കാനായി വലയുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന് മുമ്പ് അഞ്ച് കുട്ടികള്‍ മുകളില്‍ നിന്ന് ചാടി സുരക്ഷിതരായി താഴെ വലയിലെത്തിയിരുന്നു. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെപി അന്‍പളഗന്‍ പറഞ്ഞു. അതേസമയം ഇത്തരമൊരു ഡ്രില്ലിനെ പറ്റി അറിവുണ്ടായിരുന്നില്ലെന്നാണ് തമിഴ്‌നാട് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഏജന്‍സി കമ്മീഷണര്‍ രാജേന്ദ്ര രത്‌നൂ ദ ഹിന്ദുവിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍