UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീദേവിയുടെത് കൊലപാതകമെന്ന് വിശ്വസിക്കുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

നടിമാര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട്. ഇതേപ്പറ്റി അന്വേഷിക്കണമെന്നും സിസിടിവി കാമറകള്‍ക്ക് എന്ത് പറ്റി എന്നും പരിശോധിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ഇത് കൊലപാതകമാണ് എന്ന് വിശ്വസിക്കുന്നു എന്ന് സുബ്രഹ്മണ്യന്‍ സ്വാമി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ശ്രീദേവി ഒരിക്കലും വീര്യം കൂടിയ മദ്യം കഴിക്കാറില്ലായിരുന്നു എന്നും എങ്ങനെയാണ് ഇത്തരം മദ്യം ശ്രീദേവിയുടെ ഉള്ളില്‍ ചെന്നത് എന്ന് അന്വേഷിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ല. ഡോക്ടര്‍മാര്‍ പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് പറയുകയായിരുന്നു. നടിമാര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട്. ഇതേപ്പറ്റി അന്വേഷിക്കണമെന്നും സിസിടിവി കാമറകള്‍ക്ക് എന്ത് പറ്റി എന്നും പരിശോധിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍