UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രിം കോടതിയില്‍ അസാധാരണ നടപടികള്‍; നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു

ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിനെതിരായ പ്രതിഷേധമാണ് ഇതെന്നാണ് സൂചന. ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കം നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്ന അസാധാരണ നടപടിയുകുന്നു.

സുപ്രീംകോടതിയില്‍ രണ്ട് കോടതികള്‍ നിര്‍ത്തിവച്ച് അസാധാരണ പ്രതിഷേധം. ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിനെതിരായ പ്രതിഷേധമാണ് ഇതെന്നാണ് സൂചന. ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കം നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്ന അസാധാരണ നടപടിയുകുന്നു. നിയമപ്രകാരം ഇത്തരത്തില്‍ കോടതി നിര്‍ത്തിവയ്ക്കണമെങ്കില്‍ ചീഫ് ജസ്റ്റിസിന്‍റെ അനുമതി വേണം. എന്നാല്‍ ഇതുണ്ടായിട്ടില്ല എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വാര്‍ത്താസമ്മേളനം.ജ. ചെലമേശ്വറിന്റെ വീട്ടിലാണ് വാര്‍ത്ത സമ്മേളനം. ചെലമേശ്വറിനെ കൂടാതെ, ജ. മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍