UPDATES

വൈറല്‍

താജ് മഹലിന്റെ ഉടമസ്ഥാവകാശത്തിന് വഖഫ് ബോര്‍ഡ്: ഷാജഹാന്റെ ഒപ്പ് എവിടെ എന്ന് സുപ്രീംകോടതി

താജ് മഹല്‍ വഖഫ് ബോര്‍ഡിന്റേതാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും ഇത്തരം അനാവശ്യ കാര്യങ്ങളുമായി വന്ന് കോടതിയുടെ സമയം കളയരുതെന്നും കോടതി വ്യക്തമാക്കി.

താജ്മഹലിന്റെ ഉടമസ്ഥത അവകാശപ്പെട്ട ഉത്തര്‍പ്രദേശ് സുന്നി വഖബ് ബോര്‍ഡിനോട് സുപ്രീം കോടതി ഉന്നയിച്ചിരിക്കുന്നത് വിചിത്രമായ ആവശ്യം. താജ്മഹല്‍ പണി കഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ഒപ്പ് വാങ്ങി വരാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. താജ് മഹലിന്റെ ഉടമസ്ഥാവകാശം ഷാജഹാന്‍ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ് വാദിച്ചതിനെ തുടര്‍ന്നാണ് ഇതിന്റെ രേഖ ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഒരാഴ്ചക്കകം ഷാജഹാന്റെ ഒപ്പ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താജ് മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്.

താജ് മഹല്‍ വഖഫ് ബോര്‍ഡിന്റേതാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും ഇത്തരം അനാവശ്യ കാര്യങ്ങളുമായി വന്ന് കോടതിയുടെ സമയം കളയരുതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എഎം ഖാന്‍വില്‍കറുമാണ് ചീഫ് ജസ്റ്റിസിനെ കൂടാതെ ബഞ്ചിലുണ്ടായിരുന്നത്. ഷാജഹാന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം തന്നെ താജ് മഹലിനെ വഖഫ് സ്വത്തായി അംഗീകരിച്ചിരുന്നതായി അഭിഭാഷകന്‍ വി ഗിരി വാദിച്ചു. അതേസമയം ഷാജഹാന്‍ ജീവിച്ചിരുന്ന കാലത്ത് വഖഫ് ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് എസ്എയ്ക്ക് വേണ്ടി ഹാജരായ എഡിഎന്‍ റാവു ചൂണ്ടിക്കാട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍