UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം എന്തിനെന്ന് സുപ്രീം കോടതി

എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള കൂറുമാറ്റങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദം. എന്നാല്‍ അത് അസംബന്ധമാണെന്നും കുതിരക്കച്ചവടത്തിനുള്ള ക്ഷണമാണെന്നും ആയിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

കര്‍ണാടകയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിനാണ് 15 ദിവസം എന്ന് സുപ്രീം കോടതി. ഇന്നലെ ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുബായ് വാല 15 ദിവസത്തെ സമയമാണ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിച്ചത്. അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ എഴ് ദിവസം മതിയാകുമെന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. നാളെ രാവിലെ 10.30ന് കേസില്‍ തുടര്‍വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാരെ കൂറ് മാറ്റാതെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഇരു പാര്‍ട്ടികള്‍ക്കും വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി കോടതിയില്‍ വാദിച്ചിരുന്നു. അങ്ങനെ വന്നാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും നിയമവിരുദ്ധമാകുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള കൂറുമാറ്റങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദം. എന്നാല്‍ അത് അസംബന്ധമാണെന്നും കുതിരക്കച്ചവടത്തിനുള്ള ക്ഷണമാണെന്നും ആയിരുന്നു ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചിന്റെ നിരീക്ഷണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍