UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവലിന്‍ കേസില്‍ പിണറായിക്ക് സുപ്രീംകോടതി നോട്ടീസ്; മൂന്ന് പ്രതികളുടെ വിചാരണ കോടതി സ്‌റ്റേ ചെയ്തു

അതേസമയം മൂന്ന് മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടര്‍ന്നും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നേരത്തെ പ്രതികളായിരുന്ന മൂന്ന് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ഇവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിവിധി അംഗീകരിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാലാണ് സുപ്രീംകോടതി നോട്ടീസ്. പിണറായിക്ക് പുറമെ ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് സുപ്രീംകോടതിയുടെ നോട്ടീസ്.

അതേസമയം മൂന്ന് മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടര്‍ന്നും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. തങ്ങള്‍ മാത്രം വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി നീതികേടാണ് എന്ന് കാണിച്ചും കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ടും കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

കേസില്‍ പിണറായി വിജയന്‍, മോഹനചന്ദ്രന്‍, ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട് എന്ന് സിബിഐ അവകാശപ്പെടുന്നു. മന്ത്രിതലത്തില്‍ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു വിഷയത്തില്‍ നടപടിയെടുക്കാനാവില്ല. സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. അത് വിചാരണഘട്ടത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളു. തെളിവുണ്ടെന്ന് വിലയിരുത്തിയ ശേഷം, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണ് മറ്റു മൂന്ന് പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ല.

കേസില്‍ നിയമവശമാണ് ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്താനാണ് ശ്രമിച്ചത്. ചില കാര്യങ്ങള്‍ വിചാരണയില്‍ മാത്രം പരിശോധിക്കണമെന്ന് തീരുമാനിച്ച ഹൈക്കോടതി തന്നെ മൂന്ന് പ്രതികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കി. റിവിഷണല്‍ കോടതിയായി പ്രവര്‍ത്തിച്ച ഹൈക്കോടതി വസ്തുതാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവര്‍ന്നെടുത്തു – സിബിഐ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍