മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി, തങ്ങള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി. രാജശേഖരന്‍ എന്നിവര്‍ ആരോപിക്കുന്നു.
എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേയ്ക്ക് മാറ്റി. സിബിഐ അഭിഭാഷക ഗീത ലുത്രയുടെ ആവശ്യം പരിഗണിച്ചാണ് കേസ് നാളത്തെയ്ക്ക് മാറ്റിയത്. പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നു. ഒപ്പം തങ്ങള്‍ തുടര്‍ന്നും വിചാരണ നേരിടണമെന്ന വിധിക്കെതിരെ മൂന്നു മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ (കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍) നല്‍കിയ ഹര്‍ജിയും പിണറായി അടക്കം മൂന്നു പ്രതികളെ ഒഴിവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ, ലാവ്‌ലിനുമായുള്ള വൈദ്യുതി പദ്ധതി നവീകരണ കരാറില്‍ പിണറായി വിജയനെതിരെ നേരിട്ട് തെളിവുണ്ടെന്നാണു സിബിഐയുടെ വാദം. പിണറായിക്ക് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ട്. പിണറായി അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണം. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് ആദ്യം വിചാരണ കോടതിയും പിന്നീട് ഹൈക്കോടതിയും പിണറായിയെ അടക്കം കുറ്റവിമുക്തരാക്കിയത്. പിണറായി, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയത് കേസിനെ ഗുരുതരമായി ബാധിക്കുമെന്നും അപ്പീലില്‍ സിബിഐ വ്യക്തമാക്കി.
മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി, തങ്ങള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി. രാജശേഖരന്‍ എന്നിവര്‍ ആരോപിക്കുന്നു. കേസില്‍ നിന്ന് തങ്ങളേയും കുറ്റവിമുക്തരാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.