UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ് സി – എസ് ടി നിയമത്തില്‍ മാറ്റം വരുത്തുന്ന മാര്‍ഗനിര്‍ദ്ദേശത്തിന് സ്റ്റേ ഇല്ല: സുപ്രീംകോടതി

വിധി നിയമത്തിന് എതിരല്ലെന്നും സമരം ചെയ്യുന്നവര്‍ വിധി വായിച്ചിട്ടുണ്ടാകില്ലെന്നും ദലിത് സംഘടനകളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി അറിയിച്ചു.

പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന എസ് സി – എസ് ടി ആക്ടിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഉത്തരവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കക്ഷികള്‍ക്ക് തങ്ങളുടെ ഭാഗം രേഖാമൂലം സമര്‍പ്പിക്കാം. വിധി നിയമത്തിന് എതിരല്ലെന്നും സമരം ചെയ്യുന്നവര്‍ വിധി വായിച്ചിട്ടുണ്ടാകില്ലെന്നും ദലിത് സംഘടനകളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി അറിയിച്ചു. പുനപരിശോധന ഹര്‍ജി വീണ്ടും 10 ദിവസത്തിന് ശേഷം പരിഗണിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍