UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരുമിച്ച് ജീവിക്കാന്‍ വിവാഹം കഴിക്കണമെന്നില്ല, പ്രായപൂര്‍ത്തി ആയാല്‍ മതി: സുപ്രീം കോടതി

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ട്. കോടതികള്‍ക്ക് ഇവരുടെ പിതാവ് ചമയാന്‍ കഴിയില്ല – സുപ്രീം കോടതി ബഞ്ച് പറഞ്ഞു. ഹാദിയ കേസിലെ സുപ്രീം കോടതി വിധി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

വിവാഹേതര ബന്ധങ്ങള്‍ക്ക് നിയമപ്രകാരം യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ  (18 വയസ്) രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാം. പുരുഷന്റെ നിയമപ്രകാരമുള്ള വിവാഹപ്രായമായ 21 വയസ് ഇതിന് തടസമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ തുഷാരയുടേയും നന്ദ കുമാറിന്റേയും വിവാഹം റദ്ദാക്കി തുഷാരയെ മാതാപിതാക്കളൊടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നന്ദ കുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2017 ഏപ്രിലില്‍ ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നന്ദ കുമാറിന് 20 വയസേ പ്രായമുള്ളൂ എന്നാണ് തുഷാരയുടെ പിതാവിന്റെ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി കാരണമായി പറഞ്ഞത്. എന്നാല്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ പോലും വിവാഹിതരാകാതെ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകുമെന്ന് ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. 2005ലെ പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ടിലൂടെ ലെജിസ്ലേച്ചറും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ട്. കോടതികള്‍ക്ക് ഇവരുടെ പിതാവ് ചമയാന്‍ കഴിയില്ല – സുപ്രീം കോടതി ബഞ്ച് പറഞ്ഞു. ഹാദിയ കേസിലെ സുപ്രീം കോടതി വിധി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഹാദിയ-ഷെഫീൻ ജഹാൻ, വിവാഹാശംസകൾ: സുപ്രീം കോടതി

“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്

ഹാദിയ എന്ന ഇരുപത്തഞ്ചുകാരിയെ കേരള സമൂഹം അടച്ചുപൂട്ടിയിട്ട വര്‍ഷം കൂടിയാണ് 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍