UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്വ ബലാത്സംഗ കൊല കേസ് ജമ്മു കാശ്മിരിന് പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യം: സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

കത്വ കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങിയെങ്കിലും, കേസ് ചണ്ഡിഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആസിഫയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതോടെ തുടര്‍വാദം കേള്‍ക്കുന്നത് കത്വ കോടതി ഈ മാസം 28ലേക്ക് മാറ്റുകയായിരുന്നു.

കത്വ ബലാത്സംഗ – കൊലപാതകകേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്ന, ഹര്‍ജിയില്‍ സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഈ മാസം 27നകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു. കേസിന്‍റെ വിചാരണ് ചണ്ഡിഗഡിലേയ്ക്ക് മാറ്റണമെന്നാണ് ഇരയായ ആസിഫയുടെ പിതാവിന്‍റെ ആവശ്യം.

കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്, അഭിഭാഷകയായ അനൂജ കപൂര്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയും, തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്ന അഭിഭാഷകയായ ദീപിക സിംഗ് രജാവത്ത് നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിംഗ് ആണ് ഇവര്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കത്വ കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങിയെങ്കിലും, കേസ് ചണ്ഡിഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആസിഫയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതോടെ തുടര്‍വാദം കേള്‍ക്കുന്നത് കത്വ കോടതി ഈ മാസം 28ലേക്ക് മാറ്റുകയായിരുന്നു. എട്ട് പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്ളതിനാല്‍ പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതിനാൽ അയാൾക്ക് വേണ്ടി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കത്വ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. മറ്റ് എഴ് പ്രതികൾക്കും എതിരായ വിചാരണ സെഷൻസ് കോടതിയിൽ നടക്കും. കേസ് നടപടികൾക്കായി ജമ്മു കശ്മീർ സർക്കാർ രണ്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു–മുസ്‍ലിം വർഗീയ ധ്രുവീകരണം രൂക്ഷമായതിനാൽ, നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍