UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശക്തമായ കാറ്റും മഴയും: താജ് മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങളിലൊന്ന് തകര്‍ന്നു

ദര്‍വാസ ഇ റോസ എന്നറിയപ്പെടുന്ന പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹ ഗോപുരമാണ് തകര്‍ന്നുവീണത്.

130 കിലോമീറ്റര്‍ വേഗതയില്‍ വീശിയ അതിശക്തമായ കാറ്റിലും കനത്ത മഴയിലും താജ് മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങളിലൊന്ന് തകര്‍ന്നുവീണു. ഇന്നലെ രാത്രിയാണ് സംഭവം. ദര്‍വാസ ഇ റോസ എന്നറിയപ്പെടുന്ന പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹ ഗോപുരമാണ് തകര്‍ന്നുവീണത്. ആളപായമില്ല.

താജ് മഹലിന്റെ പ്രധാന കെട്ടിടത്തില്‍ കറുപ്പ്, പച്ച പുള്ളിക്കുത്തുകള്‍ വീഴാരുണ്ട്. Goeldichironomous എന്ന ഒരു പ്രത്യേക ഇനം പ്രാണിയുടെ ആക്രമണത്തെ തുടര്‍ന്നാണ് ഇത് സംഭവിക്കുന്നത്. കുറച്ചു കാലമായി എല്ലാ വര്‍ഷവും നാലോ അഞ്ചോ മാസങ്ങളില്‍ ഇത് രൂക്ഷമാകുന്നുണ്ട്. യമുന നദിയിലെ മലിനീകരണമാണ് ഇതിന് കാരണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.

ബ്രാജ് മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും 15 പേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജോന്‍പൂരിലെ ഷാ ഗഞ്ചില്‍ ഒരു പള്ളിയിലെ തൂണ്‍ തകര്‍ന്നുവീണു. പ്രകൃതിക്ഷോഭത്തില്‍ ഉത്തര്‍പ്രദേശില്‍ മരണ സംഖ്യ 35 ആയിട്ടുണ്ട്. വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍