UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫീല്‍ഡിലെ പോലെ ബോള്‍ഡ് ആയ തീരുമാനങ്ങളെടുക്കൂ: ഇമ്രാന്‍ ഖാന് അസ്ഹറുദീന്റെ ഉപദേശം

ഒരു ക്രിക്കറ്റ് താരം പ്രധാനമന്ത്രിയാകുന്നതില്‍ സന്തോഷമുണ്ട്. ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത് എന്ന് നമ്മള്‍ കാത്തിരുന്ന് തന്നെ കാണേണ്ടി വരും. ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നതും ഒരു രാജ്യത്തെ നയിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഫീല്‍ഡിലെ പോലെ ബോള്‍ഡ് ആയ തീരുമാനങ്ങള്‍ എടുക്കൂ എന്നാണ് പാകിസ്താന്റെ പ്രധാനമന്ത്രിയായി ഉടന്‍ അധികാരമേല്‍ക്കുമെന്ന് കരുതുന്ന മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉപദേശം. ഇമ്രാന്‍ ഖാന് മുന്നിലുള്ള പൂവിരിച്ച പാതയായിരിക്കില്ലെന്ന്, നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇമ്രാന്റെ പേസ് ആക്രമണത്തിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുള്ള അസ്ഹറുദ്ദീന്‍ പറഞ്ഞു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇമ്രാന്‍ എടുത്ത പല തീരുമാനങ്ങളും പാകിസ്താനെ സംബന്ധിച്ച് പോസിറ്റീവായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വളരെ പക്വതയോടെ വ്യക്തിപരമായി തന്നെ എടുത്ത തീരുമാനങ്ങളായിരുന്നു അവ. അത്തരത്തിലുളള്ള തീരുമാനങ്ങള്‍ പ്രധാനമന്ത്രിയായാലും എടുക്കണമെന്ന് അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടു.

ഒരു ക്രിക്കറ്റ് താരം പ്രധാനമന്ത്രിയാകുന്നതില്‍ സന്തോഷമുണ്ട്. ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത് എന്ന് നമ്മള്‍ കാത്തിരുന്ന് തന്നെ കാണേണ്ടി വരും. ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നതും ഒരു രാജ്യത്തെ നയിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത കുറച്ചുകൊണ്ടുവരാന്‍ ഇമ്രാന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിന് മുമ്പായി ഇമ്രാന് കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു. ശത്രുത കടുപ്പത്തോടെ നിലനില്‍ക്കുകയും നുഴഞ്ഞുകയറ്റ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ച ബുദ്ധിമുട്ടായിരിക്കുമെന്നും അസ്ഹര്‍ പറഞ്ഞു. പാകിസ്താന്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാലേ ഇന്ത്യക്ക് ചര്‍ച്ചയുമായി മുന്നോട്ട് പോകാനാവൂ എന്നും അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) മാറിയെങ്കിലും കേവല ഭൂരിപക്ഷ നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇമ്രാന്‍ ഖാന്‍: പാകിസ്താന്റെ പുതിയ ‘ക്യാപ്റ്റന്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍