UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലുങ്ക് ദേശം പാര്‍ട്ടി ബിജെപി സഖ്യം വിട്ടു

മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന സൂചന ടിഡിപി നല്‍കിയിട്ടുണ്ട്. ഏത് പാര്‍ട്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പിന്തുണക്കുമെന്ന് ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്.

ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ബിജെപിക്കുണ്ടാക്കിയ വലിയ തിരിച്ചടിക്ക് പിന്നാലെ ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) എന്‍ഡിഎ മുന്നണി വിട്ടു. ആന്ധ്രപ്രദേശിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ മോദി മന്ത്രിസഭയിലെ ടിഡിപി പ്രതിനിധികളായിരുന്ന അശോക് ഗജപതി രാജുവും വൈഎസ് ചൗധരിയും രാജി വച്ചിരുന്നു. എന്‍ഡിഎ വിടുന്ന കാര്യം ആലോചിച്ച് വരുകയാണെന്നും ടിഡിപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 16 എംപിമാരാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപിക്ക് ലോക്‌സഭയിലുള്ളത്. മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന സൂചന ടിഡിപി നല്‍കിയിട്ടുണ്ട്. ഏത് പാര്‍ട്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പിന്തുണക്കുമെന്ന് ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രയിലെ പ്രതിപക്ഷവും ടിഡിപിയുടെ മുഖ്യ എതിരാളിയുമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഐക്യ ആന്ധ്ര പ്രദേശ് വിഭജിച്ച് പുതിയ തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ നിലവില്‍ വന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാണ് ആന്ധ്ര പാര്‍ട്ടികളുടെ പരാതി. പ്രത്യേക സംസ്ഥാന പദവിയും സാമ്പത്തിക പാക്കേജുകളുമടക്കമുള്ള ആവശ്യങ്ങളൊന്നും പരിഗണിക്കാതെ ആന്ധ്രയെ അവഗണിച്ചെന്ന് പറഞ്ഞാണ് പ്രതിഷേധം. ചന്ദ്രബാബു നായിഡു അടക്കമുള്ള ടിഡിപി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ നേരത്തെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ബിജെപിക്ക് നഷ്ടമായ ആറ് സീറ്റുകളടക്കം ഏഴ് സിറ്റിംഗ് സീറ്റുകള്‍ എന്‍ഡിഎക്ക് നഷ്ടമായിരിക്കുകയാണ്. 18 സീറ്റുകളുള്ള ശിവസേന നേരത്തെ തന്നെ എന്‍ഡിഎ മുന്നണി വിട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍