UPDATES

വിപണി/സാമ്പത്തികം

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി ഇന്ത്യയില്‍?

ഇരുരാജ്യങ്ങളുടെയും വാണിജ്യബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ ഫാക്ടറിയെന്നും നേരിട്ട് 2,000 തൊഴിലവസരങ്ങള്‍ക്ക് കൂടി ഫാക്ടറിയിലെ വികസനം സഹായിക്കുമെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി ഇന്ത്യയിലെന്ന് അവകാശവാദം. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇന്ത്യ ഫാക്ടറി വികസനപദ്ധതിയിലൂടെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറിയാക്കി മാറ്റിയെന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനി അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദര്‍ശിക്കുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്നാണ് ഇന്നലെ പുതുക്കിയ ഫാക്ടറി ഉദ്ഘാടനം ചെയ്തത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇതെന്നാണ് പറയുന്നത്.

ഇരുരാജ്യങ്ങളുടെയും വാണിജ്യബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ ഫാക്ടറിയെന്നും നേരിട്ട് 2,000 തൊഴിലവസരങ്ങള്‍ക്ക് കൂടി ഫാക്ടറിയിലെ വികസനം സഹായിക്കുമെന്നും മൂണ്‍ ജെ ഇന്‍ പറഞ്ഞു. ലോകോത്തര കമ്പനിയായ സാംസങ്ങിന്റെ ഗവേഷണ വികസന വിഭാഗം ഇന്ത്യയിലാണ് എന്നതിനൊപ്പം കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയും ഇപ്പോള്‍ ഇന്ത്യയില്‍ ആയിരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014ന് ശേഷം മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്ത് മാത്രം ഇന്ത്യയില്‍ നാല് ലക്ഷം തൊഴിലവസരങ്ങളുണ്ടായതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. നോയ്ഡ ഫാക്ടറിയിലൂടെ പ്രതിവര്‍ഷം 68 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ച് വന്നത് 2020ല്‍ പ്രതിവര്‍ഷം ഏകദേശം 120 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ എന്ന തലത്തിലെത്തിക്കുമെന്ന് സാംസങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1996ല്‍ പ്രവര്‍ത്തനം തുടങ്ങിയ സാംസങ് നോയ്ഡ ഫാക്ടറിയുടെ വികസന പദ്ധതി 2017 ജൂണിലാണ് പ്രഖ്യാപിക്കപ്പെട്ടത്. 4915 കോടി രൂപയാണ് ഫാക്ടറി വികസനത്തിനായി മുടക്കിയതെന്നാണ് സാംസങ് പറയുന്നു. 1,29,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്ലാന്റാണ് ഉദ്ഘാടനം ഇന്നലെ ഉദ്ഘാടനം ചെയ്തത്.

ആപ്പിളില്‍ നിന്നും ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികളായ ഷവോമി, ഓപ്പോ, വിവോ, ലെനോവ എന്നിവയില്‍ നിന്നും കനത്ത മല്‍സരമാണ് ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായ ഇന്ത്യയില്‍ സാംസങ് നേരിടുന്നത്. ഇന്ത്യയില്‍ തന്നെ ഉല്‍്പ്പാദനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ രാജ്യത്തെ വിപണിയിലും മികച്ച പ്രകടനം കാട്ടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2016-17 ല്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 50,000 കോടി രൂപ നേടിയ കമ്പനിയുടെ 34,000 കോടി രൂപ വരുമാനവും മൊബൈല്‍ വില്‍പ്പനയിലൂടെയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍