UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലബാര്‍ സിമന്റ്‌സ് കേസിലെ പ്രധാന സാക്ഷിയും ശശീന്ദ്രന്റെ ഭാര്യയുമായ ടീന അന്തരിച്ചു; മരണം ദുരൂഹമെന്ന് ആരോപണം

മൂന്നു ദിവസം മുന്‍പ് പനിയെത്തുടര്‍ന്നാണു ഇവരെ കോവൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. തുടര്‍ന്ന വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാതോടയാണ് മരണം

ആത്മഹത്യ ചെയ്ത മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ കോവൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു ടീനയുടെ മരണം. മൂന്നു ദിവസം മുന്‍പ് പനിയെത്തുടര്‍ന്നാണു ഇവരെ കോവൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. തുടര്‍ന്ന വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടയാണ് മരണം സംഭവിച്ചത്. എന്നാല്‍ ടീന ആരോഗ്യവതിയായിരുന്നെന്നും മരണത്തില്‍ ദുരുഹതയുണ്ടെന്നും ശശീന്ദ്രന്റെ ബന്ധുക്കള്‍ പറഞ്ഞു.

ടീനയ്ക്ക് മസ്തിഷ്‌ക മരണം ഉള്‍പ്പെടെ സംഭവിച്ചെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ജനകീയ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോയ് കൈതാരം ആരോപിച്ചു. 2011 ജനുവരി 24നാണ് മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീനയുടെ മരണം.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് ഫയലുകളിലെ നിര്‍ണായക രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായ സംഭവത്തോടെയാണ് അടുത്തിടെ വീണ്ടും അഴിമതിക്കേസ് പൊതുശ്രദ്ധയിലേയ്ക്ക് വരുന്നത്. മരിച്ച കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ പിതാവ് കെ.വേലായുധനും ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോയ് കൈതാരവും 2012ല്‍ നല്‍കിയ ഹര്‍ജികളിലെ 52 പേജ് വരുന്ന ഇരുപതിലേറെ രേഖകള്‍ നഷ്ടപ്പെട്ട ഫയലിലുണ്ടായിരുന്നു. കൂടാതെ, അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി 2012ല്‍ നല്‍കിയ ഹര്‍ജിയില്‍ അഴിമതിയിലൂടെ മലബാര്‍ സിമന്റ്‌സിനുണ്ടായ നഷ്ടം വ്യക്തമാക്കുന്ന ഓഡിറ്റ് രേഖകളുമുണ്ടായിരുന്നു. ഫയലുകള്‍ നഷ്ടപ്പെട്ടത് സംബസിച്ച അന്വേഷണം ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് വിട്ടിരിക്കുകയാണ്. ഫയല്‍ നഷ്ടപ്പെട്ടത് ആസൂത്രിത സംഭവമാണെന്നും ഹൈക്കോടതിയില്‍ വന്‍ സുരക്ഷാ വീഴ്ചയാണുണ്ടായതെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍