UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ജെഡിയാണ് വലിയ പാര്‍ട്ടി, സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണം: തേജസ്വി യാദവ് ഗവര്‍ണറെ കണ്ടു

ബിഹാറില്‍ 80 സീറ്റുകള്‍ ഉള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി.

കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ നേതാവ് ബിഎസ് യെദിയൂരപ്പയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത് വലിയ വിവാദവും രാഷ്ട്രീയ പ്രതിസന്ധിയുമായിരിക്കെ ഗോവയിലും ബിഹാറാലും ഏറ്റവും വലിയ ഒറ്റ കക്ഷികളായ കോണ്‍ഗ്രസും ആര്‍ജെഡിയും ഗവര്‍ണറെ കാണാന്‍ രാജ് ഭവനിലെത്തി. ബിഹാറില്‍ 80 സീറ്റുകള്‍ ഉള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ആര്‍ജെഡി നിയമസഭ കക്ഷി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുന്‍ മന്ത്രിയും സഹോദരനുമായ തേജ് പ്രതാപ് യാദവ്, സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെത് അടക്കമുള്ള നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് പാറ്റ്‌ന രാജ് ഭവനില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കണ്ട് കത്ത് നല്‍കിയത്.  അസംതൃപ്തരായ പല ജെഡിയു എംഎല്‍എമാരും നിലവില്‍ 111 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തേജസ്വി യാദവ് രാജ് ഭവന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ മഹാസഖ്യവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാസഖ്യം 178 സീറ്റാണ് നേടിയത്. നിതീഷ് കുമാര്‍ ആയിരുന്നു മഹാഗത്ബന്ധന്‍ എന്നറിയപ്പെടുന്ന മഹാസഖ്യത്തിന്‍റെ നേതാവ് എങ്കിലും 80 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. ജെഡിയു 71 സീറ്റ് ആണ് നേടിയത്. ബിജെപിയുടെ 53ഉം സഖ്യകക്ഷികളുടെ അഞ്ച് സീറ്റുകളുമായി എന്‍ഡിഎ സഖ്യം 58 സീറ്റില്‍ ഒതുങ്ങി. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റ്. 2017 ജൂലായില്‍ ആര്‍ജെഡിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് നിതീഷ് കുമാര്‍ രാജി വയ്ക്കുകയും ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു.

(ഫോട്ടോകള്‍ – എഎന്‍ഐ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍