UPDATES

പ്രവാസം

യുഎസില്‍ തെലങ്കാനക്കാരനായ വിദ്യാര്‍ത്ഥിയെ വെടി വച്ച് കൊന്നു

ആരാണ് ശരതിനെ വെടിവച്ചതെന്നോ എന്താണ് പ്രേരണയെന്നോ എങ്ങനെയാണ് അവര്‍ രക്ഷപ്പെട്ടത് എന്നതിനെക്കുറിച്ചോ വിവരം ലഭ്യമായിട്ടില്ല.

യുഎസിലെ കന്‍സാസില്‍ 26കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊന്നു. മിസൂറിയിലെ കന്‍സാസിലുള്ള ഒരു റെസ്‌റ്റോറന്റിലാണ് സംഭവം. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ശരത് കോപ്പുവാണ് കൊല്ലപ്പെട്ടത്. ആരാണ് ശരതിനെ വെടിവച്ചതെന്നോ എന്താണ് പ്രേരണയെന്നോ എങ്ങനെയാണ് അവര്‍ രക്ഷപ്പെട്ടത് എന്നതിനെക്കുറിച്ചോ വിവരം ലഭ്യമായിട്ടില്ല.

മിസൂറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ശരത് കകോപ്പു ഈ വര്‍ഷം ആദ്യമാണ് യുഎസിലെത്തിയത്. വാസവി കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ നിന്നും ബിരുദം നേടിയ ശരത് ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തിരുന്നു. ഇത് രാജി വച്ചാണ് യുഎസിലേയ്ക്ക് പോയത്.

ശരത് കൊല്ലപ്പെട്ട വിവരമറിഞ്ഞ കുടുംബം, മൃതദേഹം വിട്ടുകിട്ടുന്നതിനായി സംസ്ഥാന പ്രവാസികാര്യ മന്ത്രി കെടി രാമറാവുവിന്റെ സഹായം തേടിയിട്ടുണ്ട്. ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു ടെക്കി ശ്രീനിവാസ് കുചിബോട്‌ല (32) കഴിഞ്ഞ വര്‍ഷമാണ് കന്‍സാസിലെ പബില്‍ കൊല്ലപ്പെട്ടത്. യുഎസ് നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ ആദം ഡബ്ല്യു പ്യൂരിന്‍ടണ്‍ ശ്രീനിവാസിന് നേരെ വെടിയുതിര്‍ത്തത്, എന്റെ രാജ്യത്ത് നിന്ന് കടക്ക് പുറത്ത് എന്ന് പറഞ്ഞായിരുന്നു. 2018 മേയില്‍ ആദം പ്യൂരിന്‍ടണിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍