UPDATES

ചരിത്രത്തില്‍ ഇന്ന്

1943 ഡിസംബര്‍ 30- നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി

ചരിത്രത്തില്‍ ഇന്ന്‌

1943 ഡിസംബര്‍ 30ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്  ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ബ്രീട്ടീഷ് -ഇന്ത്യന്‍ സേന തമ്പടിച്ചിരുന്ന ആന്തമാന്‍ ദ്വീപ് എതിര്‍പ്പില്ലാതെ തന്നെ ജപ്പാന്‍ നാവിക സേന പിടിച്ചെടുത്തു. ഒരു പ്രതിരോധവുമില്ലാതെ ബ്രിട്ടീഷ് സേന കീഴടങ്ങി. അതിലുള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരാന്‍ അനുമതി ലഭിച്ചു.

ധാരാളം ഇന്ത്യന്‍ പട്ടാളക്കാര്‍ അതംഗീകരിച്ചു. രാഷ്ട്രീയ തടവുകാരെ കലാപാനി ജയിലില്‍ നിന്നും മോചിപ്പിച്ചു. ബ്രീട്ടിഷ് സൈനിക ഓഫീസര്‍മാരെ ജയിലില്‍ അടക്കുകയും ബര്‍മ്മയിലേക്ക് നാടുകടത്തുകയും ചെയ്തു. ആന്തമാന്‍ ദ്വീപ് ജപ്പാന്‍ കീഴടക്കിയതോടെ സുഭാഷ് ചന്ദ്രബോസ് പോര്‍ട്ട് ബ്ലെയറില്‍ എത്തുകയും ജപ്പാന്‍ സേനാധിപതിയെ കാണുകയും ചെയ്തു. ഐഎന്‍എ ജനറല്‍ എഡി ലോഗനാഥനെ ദ്വീപിന്റെ ഗവര്‍ണര്‍ ആയി ബോസ് നിയമിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍