UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അനിയനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിടും

ശിശുക്ഷേമ സമിതിയാണ് ഒരു മാസത്തേക്ക് മുത്തച്ഛനൊപ്പം കുട്ടിയെ വിടാന്‍ തീരുമാനം എടുത്തത്

തൊടുപുഴയില്‍ അമ്മയുടെ പങ്കാളി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഏഴു വയസുകാരന്റെ അനിയനെ കുട്ടികളുടെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ തീരുമാനമായി. നാലു വയസുകാരനെ തങ്ങള്‍ക്ക് വിട്ടു തരണമെന്നും കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കാണിച്ച് മുത്തച്ഛന്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയിലാണ് തീരുമാനം.

അപേക്ഷ കിട്ടിയതിന്‍ പ്രകാരം ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ജോസഫ് അഗസ്റ്റിന്‍ വെള്ളിയാഴ്ച്ച തൊടുപുഴയില്‍ സിറ്റിംഗ് വിളിച്ചിരുന്നു. ഇതില്‍ കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു. എല്ലാവരുടെയും സമ്മതത്തോടെയാണ് കുട്ടിയെ മുത്തച്ഛന്റെ ഒപ്പം വിടാന്‍ തീരുമാനമായത്. ഒരു മാസത്തേക്കാണ് കുട്ടിയെ വിട്ടു നല്‍കുക. അമ്മയ്ക്ക് കുട്ടിയെ കാണാനും അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം കുട്ടിയുടെ സുരക്ഷിതത്വം ശിശുക്ഷേമ സമിതി തുടര്‍ന്നും നിരീക്ഷിക്കും. പൊലീസിനോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മൂത്തകുട്ടിയെ കൊലപ്പെടുത്തിയ പ്രതി അരുണ്‍ ആനന്ദിന്റെ ക്രമിനില്‍ പശ്ചാത്തലം കണക്കിലെടുത്ത് നാലു വയസുകാരന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നു ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അരുണ്‍ ആനന്ദ് ഏഴു വയസുകാരന്റെ മര്‍ദ്ദിച്ചതിന് സാക്ഷിയായിരുന്ന ഇളയ സഹോദരന്‍. പൊലീസിനോടും കുട്ടി പറഞ്ഞ കാര്യങ്ങളിലൂടെയാണ് അരുണിന്റെ ക്രൂരതകള്‍ പുറംലോകം അറിയുന്നത്. ഈ കുട്ടിയേയും അരുണ്‍ മര്‍ദ്ദിച്ചിരുന്നു.

വേനല്‍ അവധി കഴിഞ്ഞ് കുട്ടിയെ ആരുടെ സംരക്ഷണയില്‍ നിര്‍ത്തണമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍