UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും അയക്കാന്‍ സമ്മര്‍ദ്ദം; മൂന്ന് കൊളീജിയം ജഡ്ജിമാര്‍ യോഗം ചേര്‍ന്നു

മേയ് രണ്ടിന് ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് കെഎം ജോസഫിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ഇത് കെഎം ജോസഫിന്റെ നിയമനത്തിനുള്ള ശുപാര്‍ശ പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിന് സുപ്രീം കോടതി വഴങ്ങുകയാണ് എന്ന് പ്രതീതിയുണ്ടായിട്ടുണ്ട്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൊളീജിയത്തിലെ മറ്റ് അംഗങ്ങളായ മൂന്ന് ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. മേയ് രണ്ടിന് ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് കെഎം ജോസഫിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ഇത് കെഎം ജോസഫിന്റെ നിയമനത്തിനുള്ള ശുപാര്‍ശ പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിന് സുപ്രീം കോടതി വഴങ്ങുകയാണ് എന്ന് പ്രതീതിയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പതിവില്ലാത്ത വിധത്തില്‍ ഇവര്‍ യോഗം ചേര്‍ന്നത്. മെമ്മൊറാണ്ടം ഓഫ് പ്രൊസീജിയറിന് അന്തിമരൂപം നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

ഇന്നലെ വൈകീട്ട് ചേംബറില്‍ പോയി ഈ മൂന്ന് പേര്‍ – ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് സംസാരിക്കുകയും ചെയ്തു. ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇന്നലെ അവധിയിലായിരുന്നു. അതേസമയം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും അയയ്ക്കണം എന്നാവശ്യപ്പെട്ട് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കുന്നത്. ജനുവരിയിലെ കൊളീജിയം യോഗം ഏകകണ്ഠമായാണ് ജസ്റ്റിസ് കെഎം ജോസഫിന്റേയും സുപ്രീം കോടതി അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയുടേയും പേരുകള്‍ അംഗീകരിച്ച് സര്‍ക്കാരിനയച്ചത്. ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കെഎം ജോസഫിന്റെ നിയമനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്ദു മല്‍ഹോത്ര ജഡ്ജിയായി ചുമതലയേല്‍ക്കുകയും ചെയ്തു. ജനുവരിയിലെടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍