UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീര്‍ ഏറ്റുമുട്ടല്‍ മൂന്ന് സൈനികരും 11 ഭീകരരും കൊല്ലപ്പെട്ടു

സൈനികന്‍ ഉമര്‍ ഫായിസിനെ (22) വധിച്ച ഭീകരസംഘത്തിന്റെ ഭാഗമായിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ എന്ന് സുരക്ഷാസേന അറിയിച്ചു.

ജമ്മു കാശ്മീരിലെ തെക്കന്‍ മേഖലയില്‍ മൂന്ന് ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂന്ന് സൈനികരും 11 ഭീകരരും കൊല്ലപ്പെട്ടു. രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അനന്ത് നാഗ് ജില്ലയില്‍ ഒരിടത്തും ഷോപിയാനില്‍ രണ്ടിടങ്ങളിലുമാണ് ഏറ്റമുട്ടലുണ്ടായത്. ഷോപിയാനിലെ കച്‌ഡോറയിലാണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്.

സൈനികന്‍ ഉമര്‍ ഫായിസിനെ (22) വധിച്ച ഭീകരസംഘത്തിന്റെ ഭാഗമായിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ എന്ന് സുരക്ഷാസേന അറിയിച്ചു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുവിന്റെ വീട്ടിലെത്തി ഉമര്‍ ഫായിസിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവച്ച് കൊല്ലുകയായിരുന്നു. ഷോപിയാനിലെ ഡ്രഗീറില്‍ ഏഴ് ഭീകരരെയാണ് സൈന്യം വെടിവച്ച് കൊന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍