UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡിഎയില്‍ അവഗണന: തുഷാര്‍ വെള്ളാപ്പള്ളി

എന്‍.ഡി.എയില്‍ ചേക്കേറിയ ബി.ഡി.ജെ.എസിന് അവഗണന മാത്രമാണ് കിട്ടിയത്. ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ വാഗ്ദ്ദാനം ചെയ്ത പദവികളൊന്നും ലഭിച്ചില്ല

ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പുമായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വാഗ്ദാനം ചെയ്ത പദവികള്‍ ബി.ജെ.പി നേതൃത്വം നല്‍കിയില്ലെന്നും എന്‍.ഡി.എ വിടുമെന്നും ഇടതു-വലതു മുന്നണികളോട് അയിത്തമില്ലെന്നും തുഷാര്‍ പറഞ്ഞു.

എന്‍.ഡി.എയില്‍ ചേക്കേറിയ ബി.ഡി.ജെ.എസിന് അവഗണന മാത്രമാണ് കിട്ടിയത്. ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ വാഗ്ദ്ദാനം ചെയ്ത പദവികളൊന്നും ലഭിച്ചില്ല. ഇനിയും കടിച്ചു തൂങ്ങേണ്ടതില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. മുന്നണിമാറ്റമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ മുഖം തിരിക്കാനാവില്ല- തുഷാര്‍ പറഞ്ഞു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞുനിന്ന ബി.ഡി.ജെ.എസിനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അനുനയിപ്പിച്ചത്. 15 ദിവസത്തിനുള്ളില്‍ വാഗദാനങ്ങള്‍ പാലിക്കുമെന്ന ഉറപ്പ് തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജലരേഖയായി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍