UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിപ്പു സുല്‍ത്താന്റെ ആയിരത്തിലധികം റോക്കറ്റുകള്‍ കിണറ്റില്‍ നിന്ന് കണ്ടെത്തി

ടിപ്പുസുല്‍ത്താന്റെ സൈന്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സേനയ്‌ക്കെതിരെ പ്രയോഗിക്കാനായി വികസിപ്പിച്ച മൈസൂരിയന്‍ റോക്കറ്റുകള്‍ പ്രശസ്തമാണ്. നെപ്പോളിയനെതിരായ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കോണ്‍ഗ്രീവ് റോക്കറ്റുകളുടെ പ്രോട്ടോടൈപ്പ് ആണ് ടിപ്പുവിന്റെ തദ്ദേശീയ റോക്കറ്റുകള്‍.

ടിപ്പു സുല്‍ത്താന്റെ സൈന്യം ഉപയോഗിച്ചതെന്ന് കരുതുന്ന ആയിരത്തിലധികം റോക്കറ്റുകള്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ നിന്നാണ് റോക്കറ്റുകളും ഷെല്ലുകളും കണ്ടെത്തിയതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. വെടിമരുന്നിന്റെ മണമാണ് കിണര്‍ നിന്നയിടം കുഴിച്ചുനോക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് പര്യവേഷകര്‍ പറയുന്നു. 15 അംഗ സംഘം മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവിലാണ് റോക്കറ്റുകള്‍ അടക്കമുള്ള പടക്കോപ്പുകള്‍ കണ്ടെത്തിയത്.

23 മുതല്‍ 26 സെന്റിമീറ്റര്‍ വരെയുള്ള ചെറു റോക്കറ്റുകള്‍ ഷിമോഗയിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കും. ടിപ്പുസുല്‍ത്താന്റെ സൈന്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സേനയ്‌ക്കെതിരെ പ്രയോഗിച്ച മൈസൂരിയന്‍ റോക്കറ്റുകള്‍ പ്രശസ്തമാണ്. നെപ്പോളിയനെതിരായ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കോണ്‍ഗ്രീവ് റോക്കറ്റുകളുടെ പ്രോട്ടോടൈപ്പ് ആണ് ടിപ്പുവിന്റെ തദ്ദേശീയ റോക്കറ്റുകള്‍.

രാഷ്ട്രപതി കോവിന്ദിന്റെ ടിപ്പു റോക്കറ്റ് ബിജെപിയുടെ നെഞ്ചത്ത്; ഗുജറാത്തില്‍ ‘ദുരിതാശ്വാസം’ നിര്‍ത്താതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍