ക്വയര്‍ റിഥം സെക്രട്ടറിയും ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ ജസ്റ്റിസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ പ്രോജക്ട് ഓഫീസറുമാണ് ശ്യാമ എസ് പ്രഭ.
ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ ഉള്‍പ്പെടുത്തി. തിരുവനന്തപുരം പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് ശ്യാമ എസ് പ്രഭയെ ഉള്‍പ്പെടുത്തിയത്. ക്വയര്‍ റിഥം സെക്രട്ടറിയും ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ ജസ്റ്റിസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ പ്രോജക്ട് ഓഫീസറുമാണ് ശ്യാമ എസ് പ്രഭ. നേരത്തെ നന്ദന എന്ന 23 വയസുള്ള ട്രാന്‍സ്‌ജെന്‍ഡറിനെ എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പിസി ജോര്‍ജ് എംഎല്‍എ തന്നെ നിയമസഭയ്ക്കകത്ത് വച്ച് അപമാനിച്ചതായി ശ്യാമ പരാതിപ്പെട്ടിരുന്നു. “നീ ആണല്ലേ? എന്തിനാണ് മീശ വച്ച് വേഷം കെട്ടിയിരിക്കുന്നത്?” എന്നെല്ലാം ചോദിച്ചായിരുന്നു അധിക്ഷേപം. പിസി ?ജോര്‍ജിന്റെ അധിക്ഷേപം സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധവും ചര്‍ച്ചകളുമാണ് ഉയര്‍ത്തിയത്.