UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഇടം

ആധാര്‍ കാര്‍ഡിനായുള്ള അപേക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്താന്‍ കഴിയും. ആധാറും പാനുമായി ബന്ധിപ്പിക്കേണ്ടി വരുമ്പോള്‍ വ്യത്യസ്ത ലിംഗങ്ങള്‍ രേഖപ്പെടുത്തേണ്ടി വരുന്നതിനാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്താന്‍ അവകാശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതിനായി നികുതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിങ്ങനെ മൂന്ന് കോളങ്ങള്‍ അപേക്ഷ ഫോമിലുണ്ടാകും. തിങ്കളാഴ്ച മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നു. ആദായ നികുതി നിയമത്തിന്റെ 139 എ, 295 സെക്ഷനുകളുടെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ആധാര്‍ കാര്‍ഡിനായുള്ള അപേക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്താന്‍ കഴിയും. ആധാറും പാനുമായി ബന്ധിപ്പിക്കേണ്ടി വരുമ്പോള്‍ വ്യത്യസ്ത ലിംഗങ്ങള്‍ രേഖപ്പെടുത്തേണ്ടി വരുന്നതിനാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പാന്‍ കാര്‍ഡിലും ആധാറിലും വ്യത്യസ്ത ലിംഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മൂലം തന്റെ സ്റ്റാര്‍ട്ട് അപ്പ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 28ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. ബിഹാറില്‍ നിന്നുള്ള രേഷ്മ പ്രസാദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്താന്‍ വകുപ്പില്ലാത്തതിനാല്‍ പുരുഷന്‍ എന്നാണ് പാന്‍ അപേക്ഷ ഫോമില്‍ രേഖപ്പെടുത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍