UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി അതീവ ഗൗരവമായി കാണുന്നു: സുപ്രീംകോടതി

മരണകാരണം പരിശോധിക്കാനുള്ള ഇന്‍ക്വസ്റ്റ് നടപടികളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുപ്രീംകോടതി. മരണകാരണം പരിശോധിക്കാനുള്ള ഇന്‍ക്വസ്റ്റ് നടപടികളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, ഹര്‍ജിക്കാരായ ബോംബെ ലോയേഴ്‌സ് അസോസിയേഷന് വേണ്ടി ഹാജരായി. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് എന്തുകൊണ്ട് നിര്‍ദ്ദേശിക്കുന്നില്ല എന്നും ഇക്കാര്യം ആവശ്യപ്പെട്ട് എന്തുകൊണ്ട് സുപ്രീംകോടതി നോട്ടീസ് നല്‍കുന്നില്ല എന്നും ബോംബെ ലോയേഴ്്‌സ് അസോസിയേഷന്‍ ചോദിച്ചു.

അതേസമയം സത്യവാങ്മൂലങ്ങള്‍ കേസിന്റെ പുരോഗതിയെ സഹായിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വാദം. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരമാണോ ഇന്‍ക്വസ്റ്റ് നടപടികളുണ്ടായിരിക്കുന്നത് എന്നത് വസ്തുതാപരമായി പരിശോധിക്കണം. ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് എന്റെ സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്തെങ്കിലും തരത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ അന്വേഷണം ആവശ്യമാണോ എന്ന് ഞങ്ങള്‍ പരിശോധിക്കും – ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന രേഖകളെല്ലാം ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദാവെയ്ക്കും നല്‍കണമെന്ന് ചീഫ് ജസ്റ്റിസ്, മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ സംസ്ഥാനം ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നുള്ള ആവശ്യം ശരിയല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുള്‍ റോത്താഗി അഭിപ്രായപ്പെട്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. ഔദ്യോഗിക രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാം. ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല – മുകുള്‍ റോത്താഗി പറഞ്ഞു. ലോയയുടെ ശരീരത്തില്‍ പീഡനത്തിന്റെ തെളിവുകളോ മുറിപ്പാടുകളോ പരിക്കുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് എന്ന് മുകുള്‍ റോത്താഗി വാദിച്ചു. മരണകാരണം ഹൃദയാഘാതമായേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍