മുത്തലാഖ് നിരോധനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളില്‍ ഒരാളാണ് ഇഷ്രത് ജഹാന്‍. 2014ല്‍ ദുബായില്‍ നിന്നുള്ള ഫോണ്‍കോള്‍ വഴിയാണ് ഇഷ്രത് ജഹാനെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്.
മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരില്‍ ഒരാളായ പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശി ഇഷ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവാണ് ഇക്കാര്യം അറിയിച്ചത്. മുത്തലാഖ് നിരോധനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളില്‍ ഒരാളാണ് ഇഷ്രത് ജഹാന്‍. 2014ല്‍ ദുബായില്‍ നിന്നുള്ള ഫോണ്‍കോള്‍ വഴിയാണ് ഇഷ്രത് ജഹാനെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഇന്നലെയാണ് ഇഷ്രത് ബിജെപിയില്‍ ചേര്‍ന്നത്. ഇഷ്രതിനെ ബിജെപി ഹൗറ ഘടകം ആദരിച്ചിരുന്നു. ഇഷ്രതിനെ ആദരിക്കാന്‍ വീണ്ടും സംസ്ഥാനതലത്തില്‍ ചടങ്ങ് നടത്തുമെന്നും സായന്തന്‍ ബസു പറഞ്ഞു.