UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

മൂന്ന് വര്‍ഷം തടവ് ശിക്ഷ എന്നതും ക്രിമിനല്‍ കുറ്റമാക്കുന്നതും ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പുറമെ എഐഎഡിഎംകെയും ഡിഎംകെയും ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍. ലോക്‌സഭ ബില്‍ പാസാക്കിയതിന് പിന്നാലെയാണ് രാജ്യസഭയുടെ അംഗീകാരം തേടി എത്തുന്നത്. എന്നാല്‍ അവതരണത്തിനായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ ശേഷം നാളെ കൊണ്ടുവരാനാണ് സാധ്യത. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിലെ വ്യവസ്ഥകളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം തടവ് ശിക്ഷ എന്നതും ക്രിമിനല്‍ കുറ്റമാക്കുന്നതും ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പുറമെ എഐഎഡിഎംകെയും ഡിഎംകെയും ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യസഭയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഇപ്പോളും ഭൂരിപക്ഷമില്ല. നിലവില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും 57 അംഗങ്ങള്‍ വീതമാണുള്ളത്. ബിജു ജനതാദള്‍ അടക്കമുള്ള പാര്‍ട്ടികളും ബില്ലിനെതിരാണ്. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കില്‍ ശീതകാല സമ്മേളനത്തില്‍ പാസാകാന്‍ സാധ്യതയില്ല. ഈയാഴ്ച ശീതകാല സമ്മേളനം അവസാനിക്കുകയാണ്. മുത്തലാഖ് ബില്ലിലെ നിലപാട് ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ് പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍