UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി

ഇടത് മുന്നണിക്കെതിരെ തീവ്ര ഗോത്രവര്‍ഗകക്ഷിയായ ഐ പി എഫ് ടിയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി ജനവിധി തേടുന്നത്.

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. തുടര്‍ച്ചയായി 25 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഇത്തവണയും ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം ഇടത് മുന്നണിക്കെതിരെ തീവ്ര ഗോത്രവര്‍ഗകക്ഷിയായ ഐ പി എഫ് ടിയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി ജനവിധി തേടുന്നത്. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥി മരിച്ചതിനാല്‍ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്.

2013ലെ തിരഞ്ഞെടുപ്പില്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്; കോണ്‍ഗ്രസ് പത്തും. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍, ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും കൂടുമാറിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1.54 ശതമാനത്തില്‍ താഴെ മാത്രമാണ് ബിജെപിക്ക് ലഭിച്ച വോട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരുമെല്ലാം രംഗത്തെത്തി ശക്തമായ പ്രചാരണം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെ ജനകീയ അടിത്തറ സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്. ജനകീയനായ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ പോലൊരു നേതാവിനെ ത്രിപുരയില്‍ മറ്റൊരു കക്ഷിക്കും ഉയര്‍ത്തിക്കാട്ടാനില്ല. 40 ലക്ഷം ജനസംഖ്യയുള്ള ത്രിപുരയില്‍ 25.33 ലക്ഷം വോട്ടര്‍മാരാണുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍