UPDATES

ഇന്ത്യ

ത്രിപുരയില്‍ ‘കൈ’യില്‍ ‘താമര’ വിരിയുന്നു; കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയില്‍

ഇതോടെ നേരത്തെ 10 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ രണ്ട് പേര്‍ മാത്രമായി. മുന്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് രത്തന്‍ലാല്‍ നാഥ്.

ത്രിപുരയില്‍ കോണ്‍ഗ്രസ് എംഎല്‍എയും നേതാക്കളും അനുയായികളായ പ്രവര്‍ത്തകരും ബിജെപിയിലേയ്ക്ക്. അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള രത്തന്‍ ലാല്‍ നാഥ് ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് പോയത്. ഇതോടെ നേരത്തെ 10 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ രണ്ട് പേര്‍ മാത്രമായി. മുന്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് രത്തന്‍ലാല്‍ നാഥ്.

ഓഗസ്റ്റ് ഏഴിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആറ് ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ ആറ് പേരും 2016 ജൂണില്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നവരാണ്. പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി ധാരണയുണ്ടാക്കി മത്സരിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ഇവരെ ബിജെപി എംഎല്‍എമാരായി സ്പീക്കര്‍ രാമേന്ദ്ര ചന്ദ്ര ദേബ്‌നാഥ് അംഗീകരിച്ചിട്ടുണ്ട്. മറ്റൊരു എംഎല്‍എ ജിതേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹം പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

ത്രിപുര നിയമസഭ സ്പീക്കറുടെ അധികാര ദണ്ഡുമായി പ്രതിപക്ഷ എംഎല്‍എ ഇറങ്ങിയോടി/വീഡിയോ

ഫെബ്രുവരിയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പുറത്താക്കി ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് അവകാശപ്പെട്ടു. അഗര്‍ത്തല മുനിസിപ്പാലിറ്റിയിലെ ഒരു കോണ്‍ഗ്രസ് കൗണ്‍സിലറും പ്രാദേശിക സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെടുന്നു. ത്രിപുര നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബിജെപിക്ക് അംഗങ്ങളുണ്ടാകുന്നത്. 60 അംഗ നിയമസഭയില്‍ നിലവില്‍ ഇടതുമുന്നണി 50 (സിപിഎം 49, സിപിഐ 1), ബിജെപി – എട്ട്, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനാണ് രത്തന്‍ലാല്‍ നാഥ് അടക്കമുള്ളവര്‍ വോട്ട് ചെയ്തത്. ഇവരുടെ സഭാംഗത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. യാതൊരു ധാര്‍മ്മികതയുമില്ലാത്തവരാണ് രത്തന്‍ ലാല്‍ നാഥും കൂട്ടരുമെന്നും ഇവര്‍ സഭാംഗത്വം രാജി വയ്ക്കണമെന്നും ത്രിപുര പിസിസി പ്രസിഡന്റ് പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു.

ത്രിപുരയുടെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നൃപന്‍ ചക്രബര്‍ത്തിയേയും ബിജെപി ‘ഏറ്റെടുത്തു’!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍