UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ ലീഗുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു

സിപിഎം പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും അസ്താറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇതോടെ ക്രിമിനല്‍ സംഘം ഇവരെ ശരീമാസകലം വെട്ടി. ഇരുവരുടെയും കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റിട്ടുണ്ട്.

മലപ്പുറം തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവരെയാണ് അക്രമി സംഘം വെട്ടിയത്. ഇവര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് എന്ന് പൊലീസ് പറയുന്നു. രാത്രി ഒമ്പതരയോടെ ബീച്ചില്‍ വച്ചായിരുന്നു അക്രമം. ബീച്ചില്‍ ഇരിക്കുകയായിരുന്നു സിപിഎം പ്രവര്‍ത്തകരെ അമ്പതോളം പേര്‍ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.

സിപിഎം പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും അസ്താറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇതോടെ ക്രിമിനല്‍ സംഘം ഇവരെ ശരീമാസകലം വെട്ടി. ഇരുവരുടെയും കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റിട്ടുണ്ട്. അസ്തറിന്റെ കാല്‍വിരലുകള്‍ അറ്റുതൂങ്ങിയ നിലയിലാണ്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍