UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് ഇന്ത്യക്കാര്‍ക്ക് മാഗ്‌സസെ പുരസ്‌കാരം

ത്രീ ഇഡിയറ്റ്‌സില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഫുങ്‌സുക് വാങ്‌ഡെ എന്ന കഥാപാത്രത്തിന് പ്രചോദനം സോനം വാങ്ചുകാണ്. 

രണ്ട് ഇന്ത്യക്കാര്‍ക്ക് റമോണ്‍ മാഗ്‌സസെ പുരസ്‌കാരം. സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ഇന്ത്യക്കാരായ ഭരത് വാത്വാനിയും സോനം വാങ്ചുകും നേടിയത്. മൊത്തം ആറ് പേരാണ് ഇത്തവണ മാഗ്‌സസെ പുരസ്‌കാരം നേടിയത്. ത്രീ ഇഡിയറ്റ്‌സില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഫുങ്‌സുക് വാങ്‌ഡെ എന്ന കഥാപാത്രത്തിന് പ്രചോദനം സോനം വാങ്ചുകാണ്.

മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളാണ് ഭരത് വാതവാനിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തിയ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ലഡാകിലെ യുവാക്കളുട ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാമാണ് സോനം വാങ്ചുക്കിന് പുരസ്‌കാരം നേടിക്കൊടുത്തത്. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നി്ല്‍ക്കുന്ന സമുദായങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സോനം വാങ്ചുക് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. കംബോഡിയയില്‍ നിന്നുള്ള യൂക് ചാങ്, കിഴക്കന്‍ ടിമോറില്‍ നിന്നുള്ള മരിയ ഡി ലൂര്‍ദ്‌സ്, ഫിലിപ്പൈന്‍സുകാരന്‍ ഹൗവാര്‍ഡ് ഡീ, വിയറ്റ്‌നാമില്‍ നിന്നുള്ള വോ തി ഹൊവാങ് യെന്‍ എന്നിവരാണ് ഇവരെ കൂടാതെ പുരസ്‌കാരം നേടിയവര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍