UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉറക്കം കഴിഞ്ഞപ്പോള്‍ കമന്റ് തിരുത്തി കണ്ണന്താനം, ഫോട്ടോ ഇട്ടത് പേഴ്സണല്‍ സ്റ്റാഫ് എന്നും വിശദീകരണം

ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സമയത്ത് ഇത്തരം ഗിമ്മിക്കുകളുമായി ഇറങ്ങരുതെന്നും സോഷ്യല്‍ മീഡിയ കണ്ണന്താനത്തെ ഉപദേശിച്ചു

ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങുന്നു എന്നു പ്രഖ്യാപിക്കുകയും ഒപ്പം താന്‍ ഉറങ്ങുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം നേരിട്ടത് കടുത്ത ട്രോള്‍ ആക്രമണമായിരുന്നു. ഉറങ്ങിയിട്ടാണോ പോസ്റ്റ് ഇട്ടത്, അതോ ഉറങ്ങിക്കൊണ്ട് പോസ്റ്റ്‌ ഇട്ടതാണോ, അതോ പോസ്റ്റ് ഇട്ടതിനു ശേഷമാണോ ഉറങ്ങിയത്, അപ്പോള്‍ ഉറങ്ങുന്ന ഫോട്ടോ ആരാണ് എടുത്ത് എന്നു തുടങ്ങി കണ്ണന്താനത്തെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.

ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സമയത്ത് ഇത്തരം ഗിമ്മിക്കുകളുമായി ഇറങ്ങരുതെന്നും സോഷ്യല്‍ മീഡിയ കണ്ണന്താനത്തെ ഉപദേശിച്ചു. ഇതോടെ ഇന്നു രാവിലെ “ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു” എന്ന പോസ്റ്റ്‌ കണ്ണന്താനം തിരുത്തുകയും “ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളില്‍ ക്യാമ്പില്‍” എന്നാക്കി മാറ്റുകയുമായിരുന്നു.

ഇതിനു പിന്നാലെ ഫോട്ടോ എടുത്ത് ഇട്ടത് തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് കൈകാര്യം ചെയ്യുന്നവരാണെന്ന മറ്റൊരു വിശദീകരണവും കണ്ണന്താനം നടത്തിയിട്ടുണ്ട്.

“കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്”എന്നാണ് വിശദീകരണം.

‘ങ്ങുർ…ങ്ങുർ…ങ്ങുർ, കൂർക്കം വലി ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ’ : കണ്ണന്താനത്തോട് ട്രോളർമാർ

കേരളം സമ്പന്നരുടെ നാടെന്ന് പ്രചരണം; ദുരിതാശ്വാസനിധി പിരിക്കുന്നത് മുംബയില്‍ ആര്‍ എസ് എസുകാര്‍ തടയുന്നു

കേരളത്തിലെ സംഘികള്‍ പറയണം; നിങ്ങള്‍ ആര്‍ക്കൊപ്പമാണ്? ഈ നാടിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കണോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍