UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷിന്റെ ഫോണില്‍ നിന്നും അന്വേഷണത്തിന് പുതിയ തുമ്പ്; കേസ് സിബിഐക്ക് വിടണമെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ

ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടുന്നതിന് സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആവശ്യപെട്ടു.

കൊല്ലപെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഫോണില്‍ നിന്നും അന്വേഷണത്തിന് പുതിയ തുമ്പ് ലഭിച്ചതായി ബംഗളൂരു പൊലിസ് അറിയിച്ചു. ലങ്കേഷിനെ വെടിവെച്ചുകൊന്ന ദൃശ്യങ്ങളടങ്ങുന്ന സിസിടിവി ടേപ്പ് ലഭിച്ചതായും പൊലിസ് പറഞ്ഞു. കേസിനസ്പ്ദമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടെത്താനായെന്നും പൊലിസ് പറഞ്ഞു. തീവ്രഹിന്ദുത്വത്ത പ്രത്യശാസ്ത്രത്തിനെതിരായി ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന ലങ്കേഷിന്റെ ശരീരത്തിലക്ക് മൂന്ന് വെടിയുണ്ടകളാണ് തുളച്ചുക്കയറിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകവും യുക്തിവാദികളായ നരേന്ദ്ര ധബോല്‍ക്കര്‍ എംഎം കല്‍ബുര്‍ഗ്ഗി എന്നിവരുടെ കൊലപാതകങ്ങളും സമാനമാണെന്നും പൊലിസ് പറഞ്ഞു.

അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തിയതായി അഭ്യന്തര വകുപ്പ് അറിയിച്ചു. ലങ്കേഷിന്റെ കാര്‍ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ ആളാണ് വെടിവെച്ചതെന്നും പൊലിസ് പറഞ്ഞു. ഒരു ബുളളറ്റ് നെറ്റിയിലും മറ്റൊന്ന് നെഞ്ചിലുമാണ് തറച്ചതെന്നും പോലിസ് പറഞ്ഞു. കൊല്ലപെട്ട് ലങ്കേഷിന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ പെട്ടെന്നുതന്നെ കൊണ്ടുവരാനാവുമെന്ന് ആത്മവിശ്വാസമുളളതായി ഗൗരി ലങ്കേഷിന്റെ സഹോദരന്‍ പറഞ്ഞതായി ന്യുസ് 18 റിപ്പോര്‍ട്ട് ചെയ്തു. അതെസമയം, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിളിച്ചുചേര്‍ത്ത ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ബംഗളൂരുവില്‍ പുരോഗമിക്കുകയാണ്.

ഇന്‍ഫര്‍മേഷന്‍ ആനഡ് ബ്രോഡ്കാസറ്റിങ് മന്ത്രി സ്മൃതി ഇറാനി കൊലപാതകത്തെ അപലപിച്ചു. എത്രയും പെട്ടെന്ന് ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടുമെന്ന അവര്‍ പ്രതീക്ഷ പ്രകടിപിച്ചു. കൊല്ലപെട്ട ലങ്കേഷിന്റെ കുടുംമ്പത്തെ അനുശേചന അറിയിച്ചുകൊണ്ട് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. അതെസമയം, ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടുന്നതിന് സിബിഐ അന്വേഷ്ണം വേണമെന്ന് കര്‍്ണ്ണാടകയില്‍ നിന്നുളള കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആവശ്യപെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍