UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വര്‍ഗീയ കലാപമുണ്ടാക്കിയ മകനെക്കുറിച്ച് അഭിമാനമെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ

എല്ലാ ബിജെപി പ്രവര്‍ത്തകരും മകനെ മാതൃകയാക്കണമെന്നും അശിനികുമാര്‍ ചൗബേ പറഞ്ഞു.

വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യല്‍, വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നിവയുടെ പേരില്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അശ്വിനികുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ഷാസ്വതിനെതിരെ പൊലീസ് കേസെടുത്തു. അരിജിത് അടക്കം ഏഴ് പേര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിഹാറിലെ ഭഗല്‍പൂരിലുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയായ മേദിനി ചൗക്കില്‍ ബിജെപി, ആര്‍എസ്എസ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ റാലിയാണ് വര്‍ഗീയ സംഘര്‍ഷം ഇളക്കിവിട്ടത്. 15 കിലോമീറ്റര്‍ സഞ്ചരിച്ച യാത്രയില്‍ വര്‍ഗീയ കലാപം ഇളക്കിവിടുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിളിച്ചതെന്ന് പൊലീസ് പറയുന്നു. കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

അതേസമയം മകനെക്കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്ന് അശ്വിനികുമാര്‍ പറഞ്ഞു. എല്ലാ ബിജെപി പ്രവര്‍ത്തകരും അയാളെ മാതൃകയാക്കണമെന്നും അശിനികുമാര്‍ ചൗബേ പറഞ്ഞു. “ഹിന്ദു പുതുവര്‍ഷാഘോഷത്തിന് പ്രകടനം നയിക്കുന്നത് തെറ്റാണോ, ഭാരതമാതാവിനെക്കുറിച്ച് പറയുന്നതോ വന്ദേ മാതരം വിളിക്കുന്നതോ തെറ്റാണോ?” – ചൗബേ ചോദിച്ചു. എംബിഎ ബിരുദ ധാരിയായ അരിജിത് ഷാസ്വത് 2006ല്‍ ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി രാഷ്ട്രീയപ്രവര്‍ത്തകനത്തിലേയ്ക്ക് തിരിയുകയായിരുന്നു. ഭഗല്‍പൂര്‍ എംഎല്‍എ ആയിരുന്ന അശ്വിനികുമാര്‍ ചൗബേ 2014ല്‍ ബക്‌സറില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ സീറ്റ് പിടിച്ചു. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അരിജിത് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍